ബിഎംഎസ് കട്ടപ്പന ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് കുടുംബ സംഗമം നടത്തി
ബിഎംഎസ് കട്ടപ്പന ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് കുടുംബ സംഗമം നടത്തി

ഇടുക്കി: ബിഎംഎസ് കട്ടപ്പന ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് കുടുംബ സംഗമം കട്ടപ്പനയില്‍ നടന്നു. സംസ്ഥാന സെക്രട്ടറി കെ വി മധുകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസിന്റെ 70-ാം വാര്‍ഷികത്തോടനുബസിച്ചാണ് കുടുംബ സംഗമം നടത്തിയത്. കുടുംബ ബന്ധത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ബാബുരാജ് ശര്‍മ ക്ലാസ് നയിച്ചു. തുടര്‍ന്ന് കുട്ടികളുടെ മുതിര്‍ന്നവരുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു. കെ ആര്‍ പ്രസാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സി സിനിഷ് കുമാര്‍, ജില്ലാ സമിതിയംഗം ബി ഭുവനചന്ദ്രന്‍, മേഖലാ സെക്രട്ടറി പി പി ഷാജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






