നെടുങ്കണ്ടം ഡീലേഴ്‌സ് ബാങ്കില്‍ വീണ്ടും അഴിമതിയെന്ന് സമര സമിതി
നെടുങ്കണ്ടം ഡീലേഴ്‌സ് ബാങ്കില്‍ വീണ്ടും അഴിമതിയെന്ന് സമര സമിതി
ഇടുക്കി: നെടുങ്കണ്ടം ഡീലേഴ്സ് ബാങ്ക് വീണ്ടും അഴിമിതിയാണെന്ന ആരോപണവുമായി സമരസമിതി.
1995 മുതല്‍ സംഘത്തിന്റെ ഭരണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ 2023 വരെ 56 കോടി രൂപയുടെ അഴിമതിയാണ് നടത്തിയതെന്ന് ആരോപണം. ആകെ നടന്ന അഴിമതിയില്‍ 40 കോടി രൂപ ഭരണസമിതി അംഗങ്ങളും അവരുടെ വ്യാജന്മാരും എടുത്തിട്ടുള്ള ലോണുകളും ചിട്ടികളും മറ്റ് സ്‌കീം ലോണുകളുമാണ്. ഇതില്‍ കെപിസിസി മുതല്‍ മണ്ഡലം വരെയുളള കോണ്‍ഗ്രസ് നേതാക്കളുണ്ടെന്ന് സമര സമിതി ആരോപിച്ചു. അഴിമതിക്കാര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തെങ്കിലും അറസ്റ്റ് ഒഴിവാക്കാന്‍ സ്റ്റേ വാങ്ങിയിരിക്കുകയാണ് ഇവര്‍. 2023ല്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നിരുന്നു. എന്നാല്‍ ഇവര്‍ തകര്‍ന്നുപോയ ഈ സൊസൈറ്റിയില്‍നിന്ന് പ്രസിഡന്റിന്റെ ഭാര്യയുടെയും മകന്റെയും പേരില്‍ ലോണ്‍ എടുക്കുകയാണ് ആദ്യം ചെയ്തത്. കൂടാതെ നാല് ബോര്‍ഡ് അംഗങ്ങളും ലോണ്‍ എടുത്തിട്ടുണ്ട്. രണ്ട് വര്‍ഷമായി സംഘത്തില്‍ യാതൊരുവിധ ബിസിനസുകളും നടക്കുന്നില്ലെങ്കിലും സിറ്റിങ് ഫീസ് എടുക്കുന്നതിനും ഹോണറേറിയം എടുക്കുന്നതിനും ഭരണസമിതി യാതൊരുവിധ പിശുക്കും കാണിക്കുന്നില്ല. ഇക്കാലയളവില്‍ ജീവനക്കാര്‍ 38 ലക്ഷം രൂപ ശമ്പളം വാങ്ങിയിട്ടുണ്ട്. എന്നാല്‍ നിക്ഷേപര്‍ക്ക് പണം നല്‍കാന്‍ ഇവര്‍ തയാറായിട്ടില്ല. ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയ്ക്കും മകള്‍ക്കും പലിശയിനത്തില്‍ 6 ലക്ഷം രൂപയുടെ ഇളവ് ചെയ്ത് കൊടുത്തതായും സമരസമിതി ആരോപിച്ചു. പലര്‍ക്കായി 12 ലക്ഷം രൂപയുടെ പലിശ ഇളവ് നല്‍കി 20 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഈ ഭരണസമതി ഉണ്ടാക്കിയത്. തകര്‍ന്നുപോയ ഡീലേഴ്സ് സൊസൈറ്റിയെ ഇപ്പോഴത്തെ ഭരണസമിതിയും പണം ഉണ്ടാക്കാനുളള ഉപാധിയായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. പാവപ്പെട്ട നിക്ഷേപകരുടെ പണം അടിച്ചുമാറ്റുന്ന ഭരണസമിതി രാജിവെച്ച് ഡിപ്പാര്‍ട്ടുമെന്റ് പ്രതിനിധി അഡ്മിനിസ്ട്രേറ്റര്‍ ആയി അധികാരം ഏറ്റെടുക്കണം. നെടുങ്കണ്ടത്തെ അസി. രജിസ്ട്രാര്‍ നിയമവിരുദ്ധമായി ഭരണസമിതിയെ സഹായിക്കുകയാണെന്നും ഇയാള്‍ക്കെതിരെ ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും സമരസമിതി രക്ഷാധികാരി ജെയിംസ് കത്തിലാങ്കല്‍, കണ്‍വീനര്‍ പി.കെ സുകുമാരന്‍, നിക്ഷേപകര്‍ എന്നിവര്‍ പറഞ്ഞു.
What's Your Reaction?