ഇരട്ടയാറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വ്യാപക മോഷണം: ആയുര്‍വേദ ആശുപത്രിയില്‍നിന്ന് അരിഷ്ടവും വില്ലേജ് ഓഫീസില്‍നിന്ന് ഹാര്‍ഡ് ഡിസ്‌കും കവര്‍ന്നു
ഇരട്ടയാറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വ്യാപക മോഷണം: ആയുര്‍വേദ ആശുപത്രിയില്‍നിന്ന് അരിഷ്ടവും വില്ലേജ് ഓഫീസില്‍നിന്ന് ഹാര്‍ഡ് ഡിസ്‌കും കവര്‍ന്നു
ഇടുക്കി: ഇരട്ടയാര്‍ വില്ലേജ് ഓഫീസ്, ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ മോഷണം. ബുധനാഴ്ച രാത്രിയാണ് സംഭവം. വില്ലേജ് ഓഫീസില്‍നിന്ന് കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കും ആയുര്‍വേദ ആശുപത്രിയില്‍നിന്ന് 25 കുപ്പിയിലേറെ അരിഷ്ടവും അപഹരിച്ചു. രാവിലെ വില്ലേജ് ഓഫീസും ആശുപത്രിയും തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. ഇരുവരുടെയും പരാതിയില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌കോഡ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
What's Your Reaction?