കെവിവിഇഎസ് രാജാക്കാട് യൂണിറ്റ് വാര്‍ഷികപൊതുയോഗം നടത്തി

കെവിവിഇഎസ് രാജാക്കാട് യൂണിറ്റ് വാര്‍ഷികപൊതുയോഗം നടത്തി

Jun 24, 2025 - 17:22
 0
കെവിവിഇഎസ് രാജാക്കാട് യൂണിറ്റ് വാര്‍ഷികപൊതുയോഗം നടത്തി
This is the title of the web page
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂണിറ്റ് വാര്‍ഷികപൊതുയോഗം നടത്തി. രാജാക്കാട് വ്യാപാര ഭവനില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി എസ് ബിജു അധ്യക്ഷനായി. സാമ്പത്തിക മാന്ദ്യം മൂലം കച്ചവടത്തിലുണ്ടായ കുറവും വഴിയോര കച്ചവടവും ഓണ്‍ലൈന്‍ വ്യാപാരവും ചെറുകിട വ്യാപാരികളെ തകര്‍ച്ചയില്‍ എത്തിച്ചുവെന്നും ഈ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിലയിരുത്തി. വ്യാപാരികള്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍, കലാ പ്രതിഭകള്‍, ആദ്യകാല വ്യാപാരികള്‍, ജില്ലാ ഭാരവാഹികള്‍, യുണിറ്റ് ഭാരവാഹികള്‍ എന്നിവരെ ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍,  ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ വിനോദ്, ജില്ലാ വൈസ് പ്രസിഡന്റ് പി എം ബേബി, കുടുംബ ക്ഷേമനിധി ചെയര്‍മാന്‍ ഡയസ് പുല്ലന്‍, മണ്ഡലം പ്രസിഡന്റ് പി ജെ ജോണ്‍സണ്‍, വി കെ മാത്യു, സജീവ് ആര്‍ നായര്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി സജിമോന്‍ ജോസഫ്, ട്രഷറര്‍ വി സി ജോണ്‍സണ്‍, അബ്ദുള്‍ കലാം, ഗ്രേസി സേവ്യര്‍, സിബി കൊച്ചുവള്ളാട്ട്, ബെന്നി ജോസഫ്, സി എസ് പ്രതിഷ്, അലന്‍ സെബാസ്റ്റ്യന്‍, ആശ ശശികുമാര്‍, ജയ മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow