രാജകുമാരിയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികയ്ക്ക് ഗുരുതര പരിക്ക്: ബൈക്ക് ഓടിച്ച കൗമാരക്കാരനും പരിക്കേറ്റു
രാജകുമാരിയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികയ്ക്ക് ഗുരുതര പരിക്ക്: ബൈക്ക് ഓടിച്ച കൗമാരക്കാരനും പരിക്കേറ്റു
ഇടുക്കി: രാജകുമാരി ടൗണില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് കാല്‍നടയാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. രാജകുമാരി ബി ഡിവിഷന്‍ ചാണകപ്പാറയില്‍ സുശീല ശശി(48) ക്കാണ് പരിക്ക്. ബൈക്ക് ഓടിച്ച കൗമാരക്കാരനും പരിക്കേറ്റു. തലയ്ക്ക് ക്ഷതമേറ്റ സുശീലയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1ഓടെയാണ് അപകടം. ടൗണിലൂടെ നടന്നുപോയ സുശീലയെ ഇടിച്ച ബൈക്ക് മറ്റൊരു വാഹനത്തിലും തട്ടി മറിയുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ കൗമാരക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?
