രാജാക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും കുടുംബസംഗമവും 22ന്
രാജാക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും കുടുംബസംഗമവും 22ന്
ഇടുക്കി: രാജാക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നവീകരിച്ച ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും കുടുംബസംഗമവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും 22ന് നടക്കും. അസോസിയേഷന്റെ നവീകരിച്ച ഗസ്റ്റ് ഹൗസ് കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയും തുടര്‍ന്ന് നടക്കുന്ന കുടുംബസംഗമത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യാ മേച്ചേരിയും ഉദ്ഘാടനംചയ്യും. ഉച്ചകഴിഞ്ഞ് 3ന് രാജാക്കാട് ദിവ്യജ്യോതി പാരീഷ് ഹാളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് വി എസ് ബിജു അധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ സംഘടനാ സന്ദേശം നല്‍കും. ഡീന്‍ കുര്യാക്കോസ് എം പി യൂണിറ്റ് അംഗങ്ങള്‍ക്കുള്ള സ്നേഹോപഹാര വിതരണവും എംഎല്‍എ അഡ്വ. സേനാപതി വേണു പരസ്പര സഹായ നിധിയുടെ ലാഭവിഹിത വിതരണവും നിര്‍വഹിക്കും. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ വിനോദ് എംപി, എംഎല്‍എ എന്നിവരെയും ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍ പഞ്ചായത്ത് പ്രസിഡന്റിനെയും അനുമോദിക്കും. തുടര്‍ന്ന് പ്രദേശത്തെ മറ്റ് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും നടക്കും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍ അനുമോദിക്കും. ഭാരവാഹികളായ സജിമോന്‍ കോട്ടക്കല്‍, വി സി ജോണ്‍സണ്‍, റോയി വര്‍ഗീസ്, സിബി കൊച്ചുവള്ളാട്ട്, ബേബി പുല്‍പ്പറമ്പില്‍, വി കെ മാത്യു, അബ്ദുള്‍ കലാം, ഗീത ഷിജു, ആശ ശശികുമാര്‍, സി എസ് പ്രതീഷ് തുടങ്ങിയവര്‍ സംസാരിക്കും. കുടുംബസംഗമത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
What's Your Reaction?
