മൂന്നാർ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയം അനാഥം: നായയുടെയും കന്നുകാലികളുടെയും താവളം
മൂന്നാർ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയം അനാഥം: നായയുടെയും കന്നുകാലികളുടെയും താവളം

ഇടുക്കി: കായിക താരങ്ങള്‍ക്ക് മികച്ച നിലവാരത്തില്‍ പരിശീലനം ലഭ്യമാക്കാന്‍ നിര്‍മിച്ച മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയം അവഗണനയില്‍. നിലവാരം ഉയര്‍ത്താന്‍ ആവിഷ്‌കരിച്ച പദ്ധതികളൊന്നും നടപ്പായില്ല. ഇപ്പോള്‍, തെരുവ് നായകളുടെയും കന്നുകാലികളുടെയും താവളമാണിവിടം.
പഴയ മൂന്നാറില്‍ ദേശീയപാതയോരത്താണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികള്‍ കായിക വിനോദത്തിനും പരിശീലനത്തിനും വ്യായാമത്തിനും സ്റ്റേഡിയം ഉപയോഗിച്ചുവരുന്നു. പുല്‍മൈതാനത്തിനപ്പും സ്റ്റേഡിയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. മഴക്കാലത്ത് മൈതാനത്തിന്റെ ഉള്‍വശത്ത് വെള്ളം കെട്ടിനില്‍ക്കും.
വിശാലമായ സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുമെന്നും മത്സരങ്ങള്‍ക്ക് വേദിയാക്കുമെന്നും പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. സ്വിമ്മിങ് പൂള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ഫുട്‌ബോള്‍ മൈതാനം, സ്‌പോര്‍ട്‌സ് മെഡിസന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നായിരുന്നു വാഗ്ദാനങ്ങള്‍. കേരളത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്താകാന്‍ കഴിയുന്ന സ്റ്റേഡിയമാണിപ്പോള്‍ അനാഥമായി കിടക്കുന്നത്.
What's Your Reaction?






