കൊന്നത്തടി പഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയെന്ന് നാട്ടുകാര്‍ 

കൊന്നത്തടി പഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയെന്ന് നാട്ടുകാര്‍ 

Aug 5, 2025 - 17:50
 0
കൊന്നത്തടി പഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയെന്ന് നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: കൊന്നത്തടി പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ്  ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. വൃത്തിയായി ടാറിങ് പൂര്‍ത്തീകരിച്ച റോഡിന്റെ വശങ്ങളില്‍ കൂടി ട്രഞ്ച് വെട്ടി പൈപ്പുകള്‍ സ്ഥാപിച്ചാല്‍ അതിനുമുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പാക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ കൊന്നത്തടി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സിമന്റ് ചേര്‍ക്കാതെയും മെറ്റല്‍ നാമമാത്രമായി ഉപയോഗിച്ച ശേഷം പാറപ്പൊടി കൂടുതലായി ചേര്‍ക്കുന്നതും ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാര്‍ ഇടപെട്ട് ജോലികള്‍ തടഞ്ഞുവച്ചിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് പൈപ്പുകള്‍ സ്ഥാപിച്ചതിലും ഇപ്പോള്‍ നടക്കുന്ന കോണ്‍ക്രീറ്റ് ജോലികളിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു മീറ്റര്‍ ആഴത്തില്‍ ട്രെഞ്ച് സ്ഥാപിച്ചുവേണം പൈപ്പിടാനെന്നും മണ്ണിട്ട് മൂടിയ ഭാഗത്ത് 15 സെന്റീമീറ്ററില്‍ കുറയാത്ത ഘനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ പലയിടത്തും ഒന്നര അടി മാത്രം ആഴത്തില്‍ പൈപ്പിട്ട ശേഷം ഏഴും എട്ടും  സെന്റിമീറ്റര്‍ ഘനത്തില്‍ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത് എന്ന് നാട്ടുകാര്‍  പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജലസേചന വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ സാങ്കേതിക വിഭാഗത്തില്‍പ്പെട്ടവര്‍ ആരുമില്ല. ഭരണകക്ഷിയില്‍പെട്ട ചില ആളുകളുടെ നിയന്ത്രണത്തില്‍ മാത്രമാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ആരോപണമുണ്ട്. കമ്പിളികണ്ടത്തെ  മിനി സ്റ്റേഡിയത്തില്‍ നിര്‍മാണ സാമഗ്രികള്‍ കൊണ്ട് ഇറക്കിയതോടെ വാഹനങ്ങള്‍ ഓടി ചെളി ഉണ്ടായതിനാല്‍ പ്രദേശത്തെ യുവാക്കളുടെ കായിക വിനോദങ്ങള്‍ക്കും തടസമായി. കൊന്നത്തടിയിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അധികൃതരുടെ ഇടപെടലും അന്വേഷണവും അടിയന്തരമായി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow