ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

Dec 23, 2023 - 23:23
Jul 7, 2024 - 23:27
 0
ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
This is the title of the web page

Slide 1
Slide 2

ഇടുക്കി: കാമാക്ഷി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിന്നാമിന്നിക്കൂട്ടം ഭിന്നശേഷി കലോത്സവം തങ്കമണി പാരിഷ് ഹാളില്‍ നടത്തി. പഞ്ചായത്തിലെ ഭൂരിഭാഗം ഭിന്നശേഷിക്കാരും പങ്കെടുത്തു. ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ പരിശീലന ക്ലാസ്, സെമിനാറുകള്‍, അദാലത്ത്, ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ്, കലാകായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.

Slide 1

സമാപന സമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, ബ്ലോക്ക് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷികള്‍, സമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow