എഎപി കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റിനെ പഞ്ചായത്തംഗം കൈയേറ്റം ചെയ്തതായി പരാതി
എഎപി കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റിനെ പഞ്ചായത്തംഗം കൈയേറ്റം ചെയ്തതായി പരാതി

ഇടുക്കി: ആം ആംദ്മി പാര്‍ട്ടി കോതമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റായ ജിജോ പൗലോസിനെ പഞ്ചായാത്തംഗവും കോണ്‍ട്രാക്റ്ററും ചേര്‍ന്ന് കൈയേറ്റം ചെയ്തതായി പരാതി. ജിജോയും പാര്‍ട്ടിയുടെ പഞ്ചായത്ത് കമ്മിറ്റിയിലെ അംഗങ്ങളും ചേര്‍ന്ന് വാരാപ്പെട്ടിയില്‍ ടാറിങ് നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ടാറിങ് ജോലിയിലെ അലംഭാവം നേരില്‍ കണ്ട പ്രവര്‍ത്തകര്‍ അത് വീഡിയോയില്‍ പകര്‍ത്തി. ഈ സമയം ഇത് കണ്ടോണ്ട് വന്ന പഞ്ചായത്തംഗം സെയ്ത് പ്രതികാര മനോഭാവത്തില്‍ വാഹനവുമായി ജിജോയുടെ നേരെ പാഞ്ഞെടുക്കുകയും റെക്കോര്‍ഡ് ചെയ്തിരുന്ന ഫോണ്‍ ബലമായി പിടിച്ച് വാങ്ങിയശേഷം അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. സംഭവത്തില്‍ പാര്‍ട്ടി പോത്താനിക്കാട് പൊലീസിലും, പഞ്ചായത്ത് സെക്രട്ടറിക്കും, മുവാറ്റുപുഴ ഡിവൈഎസ്പിക്കും പരാതി നല്‍കി. വിഷയത്തില്‍ പ്രവര്‍ത്തകര്‍ പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നിട്ടിറങ്ങുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ പറഞ്ഞു. പഞ്ചാത്ത് തെരെഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടുള്ള ഫണ്ട് സ്വരൂപണത്തിനായി ഇടത് വലത് രാഷ്ട്രീയക്കാര്‍ കൂട്ടായി നടത്തുന്ന തട്ടിക്കൂട്ട് റോഡ് പണിയാണ് വാരപ്പെട്ടിയില്‍ നടക്കുന്നതെന്നും ഈ അതിക്രമം നടത്തിയ പഞ്ചായത്തംഗത്തെയും കൂട്ടാളികളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും എഎപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് ഗോപിനാഥന്‍ പറഞ്ഞു. സെക്രട്ടറി റെജി ജോര്‍ജ്, പിയേഴ്‌സന്‍ പി ഐസക്ക്, നഗരസഭ മണ്ഡലം പ്രസിഡന്റ് സാബു കുരിശിങ്കല്‍, ശാന്തമ്മ ജോര്‍ജ്, തങ്കച്ചന്‍ കോട്ടപ്പടി, വിനോദ് നെല്ലിക്കുഴി, ജോണ്‍ ഒറവലക്കുടി, മാര്‍ കീരംപാറ തുടങ്ങിയവര്‍ പറഞ്ഞു.
What's Your Reaction?






