ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണം: വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്
ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണം: വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

ഇടുക്കി: ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റും അദ്ദേഹത്തിന് ഒത്താശ നല്‍കുന്നവരും സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്ന് വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ഉപ്പുതറ പഞ്ചായത്തംഗവുമായ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആളുകളില്‍നിന്ന് പണം സ്വീകരിച്ചിട്ടുണ്ടെന്നും അതിന് വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നും ഫ്രാന്‍സിസ്. തന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പക്കലുണ്ട്. ആര്‍ക്കും പരിശോധിക്കാവുന്നതാണ്. ഇതുപോലെ പഞ്ചായത്ത് പ്രസിഡന്റും ഒപ്പമുള്ളവരും വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറാകണം. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രസിഡന്റിനെ വെല്ലുവിളിക്കുന്നു. അദ്ദേഹം നടത്തിയ അധികാര ദുര്‍വിനിയോഗത്തിനും അഴിമതിക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള പോരാട്ടം തുടരുമെന്നും ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ പറഞ്ഞു.
What's Your Reaction?






