ഇടുക്കിയിലെ 17 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്ന നറുക്കെടുപ്പ് നടത്തി
ഇടുക്കിയിലെ 17 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്ന നറുക്കെടുപ്പ് നടത്തി

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തി. ജില്ലാ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് മുഖ്യവരണാധികാരിയായി. ജില്ലയിലെ 17 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ തെരഞ്ഞെടുപ്പാണ് നടന്നത്. അടിമാലി പഞ്ചായത്തിലെ നറുക്കെടുപ്പ് രാവിലെ 10നും തുടര്‍ന്ന് കൊന്നത്തടി, ബൈസണ്‍വാലി, വെള്ളത്തൂവല്‍, പള്ളിവാസല്‍, ഇടുക്കി കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ, പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് തിങ്കളാഴ്ച നടത്തിയത്. നറുക്കെടുപ്പ് 15ന്് സമാപിക്കും. ദേവികുളം സബ് കലക്ടര്‍ ആര്യ പി എം, ഇലക്ഷന്‍ കമ്മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുജാ വര്‍ഗീസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. 8 ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന് കലേ്രക്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ നറുക്കെടുപ്പ് 16ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളിലും 21ന് ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പും നടത്തും
What's Your Reaction?






