ജില്ലയിലെ അങ്കണവാടികള്‍ ഇനി പുകരഹിതം: സീറോ കാര്‍ബണ്‍ അംഗന്‍ ജ്യോതി പദ്ധതി തുടങ്ങി
ജില്ലയിലെ അങ്കണവാടികള്‍ ഇനി പുകരഹിതം: സീറോ കാര്‍ബണ്‍ അംഗന്‍ ജ്യോതി പദ്ധതി തുടങ്ങി

ഇടുക്കി: കാര്‍ബണ്‍ പുറന്തള്ളാത്ത അങ്കണവാടികള്‍(സീറോ കാര്‍ബണ്‍) എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയിലെ അങ്കണവാടികളില്‍ പുകയില്ലാത്ത അടുക്കളകളൊരുങ്ങുന്നു. ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ എന്ന കാമ്പയിന്റെ ഭാഗമായാണ് അംഗന്‍ ജ്യോതി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും ഊര്‍ജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണവും ഇരട്ടയാറില്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി നിര്‍വഹിച്ചു. 34 അങ്കണവാടികള്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. യോഗത്തില്‍ ജില്ലയിലെ മികച്ച മാതൃകാ ഹരിതകര്‍മ സേനയെ ആദരിച്ചു. അങ്കണവാടികളിലെ പാചക ഉപകരണങ്ങള്‍ സൗരോര്‍ജ സഹായത്തോടെ പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റി അതുവഴി ഊര്‍ജസംരക്ഷണവും കാര്‍ബണടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കലും വിഭാവനം ചെയ്യുന്ന പദ്ധതിയാണ് അംഗന്‍ ജ്യോതി.
സംസ്ഥാനസര്‍ക്കാരിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍ക്കാണ് സൗരോര്‍ജ പാചക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്
What's Your Reaction?






