പാമ്പനാറില്‍ ദേശീയപാതയിലേക്ക് മലിനജലം ഒഴുക്കുന്നു
പാമ്പനാറില്‍ ദേശീയപാതയിലേക്ക് മലിനജലം ഒഴുക്കുന്നു

ഇടുക്കി: പീരുമേട് പഴയ പാമ്പനാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന മത്സ്യ-മാംസ വ്യാപാര സ്ഥാപനത്തില്‍നിന്ന് മലിജലം ദേശീപാതയിലേക്ക് ഒഴുക്കുന്നതായി പരാതി. വൈകിട്ട് വ്യാപാരം അവസാനിപ്പിച്ച് കടകള്‍ വൃത്തിയാക്കാനുപയോഗിക്കുന്ന മലിനജലമാണ് ഇത്തരത്തില്‍ ഒഴുക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടാകുന്ന ദുര്‍ഗന്ധം മൂലം കിടന്നുറങ്ങാനോ, ഭക്ഷണം കഴിക്കാനോ സാധിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വ്യാപാരസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്നും എന്നാല്‍ മലിനജലം ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






