കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജില്‍ യോഗാദിനാചരണം

കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജില്‍ യോഗാദിനാചരണം

Jun 21, 2025 - 11:15
 0
കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജില്‍ യോഗാദിനാചരണം
This is the title of the web page

ഇടുക്കി: കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജ് യോഗാദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ സതീഷ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. യോഗ ശാരീരിക ക്ഷമതയ്ക്കുള്ള വ്യായാമ മുറയും മനസിന്റെയും ആത്മാവിന്റെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമ്മര്‍ദരഹിത ജീവിതക്രമം സാധ്യമാക്കുന്ന ജീവിതശൈലി കൂടിയാണിത്. കോളേജില്‍ യോഗ പരിശീലനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നുും പ്രിന്‍സിപ്പല്‍ അറിയിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗ പരിശീലകന്‍ വി പി സുരേഷ് വിദ്യാര്‍ഥികള്‍ക്കായി പരിശീലനവും പ്രദര്‍ശനവും നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ സുനീഷ്‌കുമാര്‍ സി, സുകന്യമോള്‍, എന്‍സിസി ഓഫീസര്‍ വിജയ്ജിത്ത്, അസിസ്റ്റന്റ് പ്രൊഫസര്‍ ലക്ഷ്മി എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകളാണ് പരിപാടി സംഘടിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow