ബിജെപി അടിമാലിയില്‍ പ്രതിഷേധ പ്രകടനം നടത്തി
ബിജെപി അടിമാലിയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ഓഫീസിനുനേരെ സിപിഐഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ അടിമാലിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കോട്ടയം മേഖല ജനറല്‍ സെക്രട്ടറി വി എന്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. വിഷയത്തില്‍ ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടാണ് അടിമാലിയില്‍ പരിപാടി സംഘടിപ്പിച്ചത്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉണ്ടാകാന്‍ പോകുന്ന വളര്‍ച്ച മുമ്പില്‍ കണ്ട് വിറളി പൂണ്ടാണ് സിപിഐഎമ്മും കോണ്‍ഗ്രസും തങ്ങള്‍ക്കെതിരെ കുപ്രചാരണം നടത്തുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. അടിമാലി മണ്ഡലം പ്രസിഡന്റ് അനീഷ് എന്‍ എസ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സോജന്‍ ജോസഫ്, എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ദീപ പ്രശാന്ത്, മണ്ഡലം സെക്രട്ടറി ജയേഷ് ചാരക്കാട്ട്, വൈസ് പ്രസിഡന്റ് മഹേഷ് വാളറ, പി വി സാബു, സി എന്‍ മധുസൂതനന്‍, ഡോ. ജോയി കോയിക്കക്കുടി, പി ജി ഗിരീഷ്, സുരേഷ് അമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






