സിഐടിയു കഞ്ഞിക്കുഴിയില്‍ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു
സിഐടിയു കഞ്ഞിക്കുഴിയില്‍ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു
ഇടുക്കി: സിഐടിയു, കെഎസ്‌കെടിയു, കേരളാ കര്‍ഷക സംഘം എന്നിവ ചേര്‍ന്ന് കഞ്ഞിക്കുഴിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. കര്‍ഷക സംഘം ഏരിയ സെക്രട്ടറി ജോഷി മാത്യു ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധികനികുതി ചുമത്തിയ അമേരിക്കന്‍ നടപടിയില്‍ പ്രതിക്ഷേധിച്ചാണ് പ്രകടനം നടത്തിയത്. എബിന്‍ ജോസഫ് അധ്യക്ഷനായി. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ് മുഖ്യപ്രഭാഷണം നടത്തി. ശശി കന്യാലില്‍, ഇ ടി ദിലീപ്, പ്രദീപ് എം എം, മാത്യു ജോസഫ്, സി വി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?