ബിജെപി ചെറുതോണിയില്‍ പ്രതിഷേധ പ്രകടനം നടത്തി
ബിജെപി ചെറുതോണിയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: ബിജെപി വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി ചെറുതോണി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി എസ് ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ചതിലും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയെ മര്‍ദിച്ചതിലും പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. മണ്ഡലം പ്രസിഡന്റ് ലീനാ രാജു അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി ഒ സി ടോമി, ബിജെപി പഞ്ചായത്ത് സെക്രട്ടറി മഹേഷ് സുരേന്ദ്രന്‍, മോഹനന്‍ തറയില്‍, ബിനു അനാമിക എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






