ഭാരത് സേവക് സമാജ് പുരസ്‌കാരം നേടി പ്രിയ വിജീഷ് മേരികുളം
ഭാരത് സേവക് സമാജ് പുരസ്‌കാരം നേടി പ്രിയ വിജീഷ് മേരികുളം
ഇടുക്കി: കേന്ദ്ര സര്‍ക്കാര്‍ പ്ലാനിങ് കമ്മിഷന്റെ കീഴില്‍ ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ ബിഎസ്എസ് പുരസ്‌കാരം നേടി മേരികുളം സ്വദേശി പ്രിയ വിജീഷ്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിശിഷ്ട വ്യക്തികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 200ലേറെ കവിതകളും 50ലേറെ ചെറുകഥകളും രചിച്ച പ്രിയ മികച്ച് അഭിനേത്രിയും അവതാരകയുമാണ്. കലാരംഗത്തെ മികച്ച സംഘാടകൂടിയായ പ്രിയ ഫിലമെന്റ് കലാ സാഹിത്യവേദി ഇടുക്കി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റും ജില്ലയിലെ അറിയപ്പെടുന്ന ചാനല്‍ അവതാരികയുമാണ്. തിരുവനന്തപുരത്ത് നടന്ന പുരസ്‌കാര ചടങ്ങില്‍ ബിഎസ്എസ് ചെയര്‍മാന്‍ ബിഎസ്എസ് ബാലചന്ദ്രനില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
What's Your Reaction?

