കെസിവൈഎം ഇടുക്കി രൂപതാ സമിതി അഖില കേരള വടംവലി മത്സരം 16ന് രാജാക്കാട്ട്
കെസിവൈഎം ഇടുക്കി രൂപതാ സമിതി അഖില കേരള വടംവലി മത്സരം 16ന് രാജാക്കാട്ട്

ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ കീഴിലുള്ള രാജാക്കാട്, കുഞ്ചിത്തണ്ണി മേഖലകളുടെ നേതൃത്വത്തില്‍ അഖില കേരള വടംവലി മത്സരം 16 ന് വൈകിട്ട് 5 മുതല്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മത്സരം ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥമാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 50000രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും 2 മുതല്‍ 4 വരെ സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 40000, 30000, 20000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. 450 കിലോഗ്രാം വിഭാഗത്തിലാണ് മത്സരങ്ങള്‍ നടത്തുന്നത്. കേരള ടഗ് ഓഫ് വാര്‍ മെമ്പേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. മേഖല പ്രസിഡന്റ് എബിന്‍ കച്ചിറ അധ്യക്ഷനാകും. എം.എം മണി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി രൂപതാ വികാരി ജനറാള്‍ മോണ്‍. അബ്രാഹം പുറയാറ്റ് അനുഗ്രഹപ്രഭാഷണവും കെസിവൈഎം ഇടുക്കി രൂപത ഡയറക്ടര്‍ ഫാ.ജോസഫ് നടുപ്പടവില്‍ ആമുഖപ്രഭാഷണവും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ്, രൂപത പ്രസിഡന്റ് ജെറിന്‍ ജെ.പട്ടാംകുളം, ജനറല്‍ സെക്രട്ടറി സാം സണ്ണി, രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ. മാത്യു കാരോട്ടുകൊച്ചറയ്ക്കല്‍, രാജാക്കാട് സി.ഐ വി.വിനോദ്കുമാര്‍, എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് അലക്‌സ് പുളിമൂട്ടില്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.എസ് ബിജു, കെസിവൈഎം മേഖല ഡയറക്ടര്‍ ഫാ.ജോസ് പുതിയാപറമ്പില്‍, രൂപത ആനിമേറ്റര്‍ സി. ലിന്റാ, രൂപത സെക്രട്ടറി അലീന അലക്‌സ് തുടങ്ങിയവര്‍ പങ്കെടുക്കും.
What's Your Reaction?






