മുരിക്കുംതൊട്ടി മാര്‍ മാത്യൂസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
മുരിക്കുംതൊട്ടി മാര്‍ മാത്യൂസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: മുരിക്കുംതൊട്ടി മാര്‍ മാത്യൂസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 23-ാമത് വാര്‍ഷികവും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. ഗ്ലിറ്റ്സി 2025 മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളി വികാരി ഫാ. തോമസ് പുത്തന്‍പുരയില്‍ ഉദ്ഘാടനം ചെയ്തു.
കോമഡി ഉത്സവം ഫെയിം മിമിക്രി താരം അനൂപ് പാലാ വിശിഷ്ട അതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെസി ജോസഫ്, ലോക്കല്‍ മാനേജര്‍ സി. ലിസ് റോസ്, സി. ട്രീസാ മേരി കൊച്ചുപുരയ്ക്കല്‍, പിടിഎ പ്രസിഡന്റ് പി ആര്‍ ബിനോ, എംപിടിഎ പ്രസിഡന്റ് ചിഞ്ചു രെഞ്ചു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






