ഗീത ആനന്ദ് മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ്
ഗീത ആനന്ദ് മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ്

ഇടുക്കി: മാങ്കുളം പഞ്ചായത്ത് പ്രസിഡന്റായി ഗീത ആനന്ദിനെ തെരഞ്ഞെടുത്തു. മുന്നണി ധാരണപ്രകാരം സിപിഎമ്മിലെ വിനീത സജീവന്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
പതിനൊന്നാം വാര്‍ഡില്‍ നിന്നുള്ള വിനീത സജീവന്‍ മൂന്നര വര്‍ഷക്കാലം പ്രസിഡന്റ് സ്ഥാനം വഹിച്ച ശേഷമായിരുന്നു സ്ഥാനമൊഴിഞ്ഞത്. നിലവില്‍ 13 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് പത്ത് യുഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷിനില. എല്‍ഡിഎഫ് മുന്നണിയില്‍ സിപിഎമ്മിന് 6 ഉം സിപിഐക്ക് 3ഉം കേരള കോണ്‍ഗ്രസ് എമ്മിന് ഒരംഗവുമാണ് ഉള്ളത്. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിന്നു. എല്‍ഡിഎഫിലെ 10 അംഗങ്ങളുടെ പിന്തുണ ഗീത ആനന്ദിന് ലഭിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എല്‍ഡിഎഫ് മുന്നണിയിലെ ധാരണപ്രകാരം വൈസ് പ്രസിഡന്റായിരുന്ന സിപിഐ അംഗം ബിബിന്‍ ജോസഫ് സ്ഥാനം ഒഴിയുകയും പിന്നീട് കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായ അനില്‍ ആന്റണിയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
What's Your Reaction?






