മൂന്നാര്‍ പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമല്ല: പരാതിയുമായി കോണ്‍ഗ്രസ്
മൂന്നാര്‍ പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമല്ല: പരാതിയുമായി കോണ്‍ഗ്രസ്

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം തകാര്യക്ഷമമല്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി നെല്‍സണ്‍. ഇവിടെ സേവനം ആവശ്യപ്പെട്ട് എത്തുന്ന പൊതുജനങ്ങളോട് ഉദ്യോഗസ്ഥര്‍ അലക്ഷ്യമായി മറുപടി നല്‍കുന്ന സാഹചര്യമാണുള്ളത്. ഇത് ആളുകള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുയര്‍ത്തുന്നതായും സി നെല്‍സണ്‍ പറഞ്ഞു. കൃത്യമായി മറുപടി ലഭിക്കാതെ വരുന്നതോടെ സാധാരണക്കാരായ ആളുകള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകും. ഈ അവസ്ഥ ഒഴിവാക്കണം. ഇനിയും ഈ സ്ഥിതി തുടര്‍ന്നാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






