ഫിന്‍ലേ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നല്ലതണ്ണി ഇന്‍സ്റ്റന്റ് ടീം ജേതാക്കള്‍
ഫിന്‍ലേ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നല്ലതണ്ണി ഇന്‍സ്റ്റന്റ് ടീം ജേതാക്കള്‍

ഇടുക്കി: മൂന്നാറില്‍ നടന്നുവന്നിരുന്ന 76-ാമത് ഫിന്‍ലേ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. പഴയ മൂന്നാര്‍ ടാറ്റ മൈതാനത്ത് നടന്ന ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത 2 ഗോളിന് കെഡിഎച്ച്പി ഡിപ്പാര്‍ട്ട്‌മെന്റ് ടീമിനെ തോല്‍പിച്ച് നല്ലതണ്ണി ഇന്‍സ്റ്റന്റ് ടീം ജേതാക്കളായി. വിജയികള്‍ക്കുള്ള ടാറ്റാ ഫിന്‍ലേ ഷീല്‍ഡ് ഗീത ഏബ്രാഹാം കൈമാറി. കെഡിഎച്ച്പി ഡിപ്പാര്‍ട്ട്‌മെന്റ് ടീമിലെ വിനോദ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോള്‍കീപ്പര്‍ നയമക്കാട് ടീമിലെ സൈല്‍വകുമാര്‍. ഗുണ്ടുമലയാണ് മികച്ച ടീം. ടാറ്റാ ടി, കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍, ഹാരിസണ്‍ മലയാളം, കണക്ട് ബിസിനസ് സൊല്യൂഷന്‍സ് എന്നിവിടങ്ങളില്‍ നിന്നായി 14 ടീമുകള്‍ പങ്കെടുത്തു.
What's Your Reaction?






