പണിക്കന്‍കുടി ശ്രീമംഗലേശ്വരി ക്ഷേത്രത്തില്‍ പൊങ്കാല
പണിക്കന്‍കുടി ശ്രീമംഗലേശ്വരി ക്ഷേത്രത്തില്‍ പൊങ്കാല

ഇടുക്കി: പണിക്കന്‍കുടി ശ്രീമംഗലേശ്വരി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി പൊങ്കാല നടന്നു. കൊന്നത്തടി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് പൊങ്കാല ആരംഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് കാഴ്ചശ്രീബലി, പറയെടുപ്പ്, ദീപാരാധന, വിളക്കിനെഴുന്നള്ളിപ്പ്, രാത്രി 7.30മുതല്‍ നൃത്തനൃത്യങ്ങള്‍. ചൊവ്വാഴ്ച വൈകിട്ട് താലപ്പൊലി ഘോഷയാത്ര പുല്ലുകണ്ടം ശ്രീധര്‍മശാസ്താ ക്ഷേത്രം, പണിക്കന്‍കുടി ഗുരുമന്ദിരം, പണിക്കന്‍കുടി വിശ്വകര്‍മ ശാഖമന്ദിരം, അമ്പാടിക്കവല ക്ഷേത്രം എന്നിവിടങ്ങളിലെത്തിയ ശേഷം ക്ഷേത്ര സന്നിധിയില്‍ സമാപിക്കും. രാത്രി 9.30ന് കണ്ണൂര്‍ ഹൈബീറ്റ്‌സിന്റെ ഗാനമേള.
What's Your Reaction?






