മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറ സ്ഥാപിച്ച് കട്ടപ്പന നഗരസഭ
മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറ സ്ഥാപിച്ച് കട്ടപ്പന നഗരസഭ

ഇടുക്കി: നഗരസഭാ പരിധിയില്‍ രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ കട്ടപ്പന നഗരസഭ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. സ്ഥിരമായി മാലിന്യം തള്ളുന്ന മേഖലകളിലാണ് 9 നൈറ്റ് വിഷന്‍ ഹൈ റസലൂഷന്‍ ക്യാമറകള്‍ സ്ഥാപിച്ചത്. എ ഐ സാങ്കേതിക വിദ്യയോടെ പ്രവര്‍ത്തിക്കുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ ഉടന്‍ത്തന്നെ നഗരസഭയില്‍ ക്രമീകരിച്ചിരിക്കുന്ന സെര്‍വറില്‍ എത്തും. ഓരോ ദിവസവും ക്യാമറകളുടെ ദൃശ്യങ്ങള്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധിക്കുമെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് പറഞ്ഞു. നഗരസഭയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ വഴി ഒരുപരിധിവരെ മാലിന്യം തള്ളല്‍ തടയാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം മറിക്കടന്ന് മാലിന്യം തള്ളുന്നവരെ കണ്ടത്താനാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സ്ഥാപിച്ച 9 ക്യാമറകളില്‍ രണ്ടെണ്ണം എ ഐ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. വരും നാളുകളില്‍ കൂടുതല്‍ മേഖലകളിലും ക്യാമറ സ്ഥാപിക്കാനാണ് തീരുമാനം. ഇതിനുള്ള തുകയും വകയിരുത്തിയിട്ടുണ്ട്. മുമ്പ് മാലിന്യം തള്ളുന്നവരെ കണ്ടെത്തുകയും അവരുടെ വീടുകളില്‍ തന്നെ മാലിന്യം തിരികെ എത്തിച്ച് പിഴ ഈടാക്കുകയും ചെയ്തിരുന്നു.
What's Your Reaction?






