പുളിയന്‍മല പാറക്കടവ് റൂട്ടിലെ കുഴികള്‍ വാഹനയാത്രികര്‍ക്ക് ഭീഷണി 

പുളിയന്‍മല പാറക്കടവ് റൂട്ടിലെ കുഴികള്‍ വാഹനയാത്രികര്‍ക്ക് ഭീഷണി 

Apr 19, 2025 - 16:43
 0
പുളിയന്‍മല പാറക്കടവ് റൂട്ടിലെ കുഴികള്‍ വാഹനയാത്രികര്‍ക്ക് ഭീഷണി 
This is the title of the web page

ഇടുക്കി: അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ പുളിയന്‍മല പാറക്കടവ് റൂട്ടില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ വാഹന യാത്രികര്‍ക്ക് അപകടക്കെണിയാകുന്നു. കാഴ്ചയില്‍ ചെറിയ കുഴികളാണെങ്കിലും ഇതിന്റ ആഴം വലുതാണ്. ഈ കുഴികളില്‍ വാഹനം പതിക്കുമ്പോള്‍ അതിനുള്ളിലുള്ളവര്‍ക്ക് വലിയ രീതിയിലുള്ള  ആഘാതം ഏല്‍ക്കുന്നത്. കയറ്റിറക്കങ്ങളും വലിയ വളവുകളുമുള്ള പാതയിലാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമായും ഇരുചക്ര വാഹന യാത്രികര്‍ക്കാണ് ഭീഷണി. കൂടാതെ ഈ പാതയുടെ വശങ്ങളില്‍ ഉണ്ടായിരിക്കുന്ന കട്ടിങ്ങുകളും വലിയ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നത്. പൊതുമരാത്ത് വകുപ്പിന്റെ  ഭാഗത്തുനിന്ന്  കുഴികള്‍ അടക്കാന്‍ നിസംഗത കാണിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ പാതയെ മലയോര ഹൈവേ ആക്കി ഉയര്‍ത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിലും നടപടി ഒന്നും ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow