കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ മഞ്ഞവസന്തം തീര്‍ത്ത് വാകമരം
കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ മഞ്ഞവസന്തം തീര്‍ത്ത് വാകമരം

ഇടുക്കി: കട്ടപ്പന ഇരട്ടയാര്‍ റോഡില്‍ വെട്ടിക്കുഴക്കവല ജങ്ഷനില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന വാകപൂക്കള്‍ യാത്രികര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നു. 5 വര്‍ഷം മുമ്പ്് കൃഷി ഭവനില്‍ നിന്ന് ലഭിച്ച തൈകള്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ് നട്ടുപിടിപ്പിച്ചത്. 50 അടിയിലേറെ ഉയരത്തില്‍ സ്വര്‍ണ നിറത്തിലുള്ള പൂക്കളുമായി നില്‍ക്കുന്ന വാകമരം ഏതൊരാളുടെയും കണ്ണും മനസും കുളിര്‍പ്പിക്കും. സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളാണ് ഫോട്ടോ ഷൂട്ടിനായി ഇവിടെയെത്തുന്നത്. കടുത്ത വേനലിലും പകല്‍ മുഴുവന്‍ ജോലി ചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ഈ മരം ഒരു വിശ്രമ കേന്ദ്രം കൂടിയാണ്. വേനല്‍ എത്തിയതോടെ മരത്തിന്റെ മേലാപ്പ് മഞ്ഞ നിറത്തിലുള്ള പൂക്കളുടെ പുതപ്പ് കൊണ്ട് മൂടിയിട്ടുണ്ട്.
What's Your Reaction?






