മറയൂരില്‍ വിനോദ സഞ്ചാരികളെ ജീപ്പ് ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്തതായി പരാതി
മറയൂരില്‍ വിനോദ സഞ്ചാരികളെ ജീപ്പ് ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്തതായി പരാതി
ഇടുക്കി: മറയൂരില്‍ ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വിനോദ സഞ്ചാരികളെ ജീപ്പ് ഡ്രൈവര്‍ കൈയേറ്റം ചെയ്തതായി പാരിത. സംഭവത്തില്‍ 10 പേര്‍ ചികിത്സ തേടി. പയസ് നഗര്‍ കോട്ടപ്പാറയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്തതോടെ സഞ്ചാരികളെത്തിയ ബസിന്റെ ചില്ലുകള്‍ ഇവര്‍ അടിച്ചുതകര്‍ത്തു. മറയൂര്‍ പൊലീസ് സ്ഥലത്തെത്തി സഞ്ചാരികള്‍ക്ക് സംരക്ഷണമൊരുക്കി. സഞ്ചാരികള്‍ തങ്ങളെ മര്‍ദിച്ചുവെന്നാണ് ജീപ്പ് ഡ്രൈവര്‍മാരുടെ ആരോപണം.
What's Your Reaction?

