സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക നിയമനം അനിശ്ചിതത്വത്തില്‍

സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക നിയമനം അനിശ്ചിതത്വത്തില്‍

Apr 12, 2024 - 00:32
Jul 3, 2024 - 00:33
 0
സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക നിയമനം അനിശ്ചിതത്വത്തില്‍
This is the title of the web page

ഇടുക്കി: സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക നിയമനം അനിശ്ചിതത്വത്തില്‍. ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലീഷ് അധ്യാപകര്‍ വേണമെന്ന് 2021 ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. 2021-22 അക്കാദമിക് വര്‍ഷത്തില്‍ ഇംഗ്ലീഷിനെ ഭാഷയായി കണക്കാക്കി തസ്തികകള്‍ സൃഷ്ടിക്കണമെന്നാണ് ഉത്തരവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2022-23 തസ്തിക നിര്‍ണയത്തില്‍ ഇംഗ്ലീഷ് തസ്തികകള്‍ സൃഷ്ടിച്ചു കൊള്ളാം എന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. 2023 ആദ്യം കോടതിയലക്ഷ്യം ഫയല്‍ ചെയ്യപ്പെട്ടപ്പോള്‍ 2023-24 ലെ തസ്തിക നിര്‍ണയത്തില്‍ ഇംഗ്ലീഷ് ഉള്‍പ്പടുത്തി കൊള്ളാമെന്ന് വീണ്ടും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

എന്നാല്‍ 2023-24 അക്കാദമിക് വര്‍ഷം അവസാനിച്ചിട്ടും ഇത്പാലിക്കപ്പെട്ടില്ല. ഈ വര്‍ഷം തന്നെ സര്‍ക്കാര്‍ പലതവണ സമയം നീട്ടി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് കര്‍ശന ഉത്തരവുമായി രംഗത്തുവന്നത്. മറ്റ് ഭാഷാ വിഷയങ്ങള്‍ക്കു തസ്തികകള്‍ സൃഷ്ടിക്കുന്നത് പോലെ ഇംഗ്ലീഷിനും തസ്തികകള്‍ സൃഷ്ടിക്കുവാന്‍ ഏതാനും ആഴ്ച കൂടി മാത്രം സമയം അനുവദിച്ചിട്ടുണ്ട്. എന്നല്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി ലയനം നടക്കുന്ന അടുത്ത അക്കാദമിക വര്‍ഷത്തിലേക്ക് എച്ച്. എസ്. ടി. ഇംഗ്ലീഷ് തസ്തികകള്‍ സൃഷ്ടിക്കുന്നത് മാറ്റിവക്കുവാനാണ് സര്‍ക്കാര്‍ ശ്രമം. അടുത്ത അക്കാദമിക വര്‍ഷം പുതിയ സ്‌പെഷ്യല്‍ റൂള്‍ നിലവില്‍ വരുമെന്നതിനാല്‍ സര്‍ക്കാരിന് ഈ തസ്തികകള്‍ സൃഷ്ടിക്കേണ്ടതായി വരുന്നില്ല. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് 2023-24 തസ്തിക നിര്‍ണയം അക്കാദമിക വര്‍ഷം പൂര്‍ത്തിയാകാറായിട്ടും മനപ്പൂര്‍വ്വം ചെയ്യാതിരിക്കുന്നത്. ഇത് നീതിവ്യവസ്ഥയോടും, കുട്ടികളോടും, റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളോടും കാണിക്കുന്ന അവഹേളനം ആണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow