വണ്ടിപ്പെരിയാര്‍ രാജമുടിയില്‍ കാട്ടാനക്കൂട്ടം ഏലം കൃഷി നശിപ്പിച്ചു

വണ്ടിപ്പെരിയാര്‍ രാജമുടിയില്‍ കാട്ടാനക്കൂട്ടം ഏലം കൃഷി നശിപ്പിച്ചു

Aug 3, 2026 - 17:49
Aug 3, 2026 - 17:50
 0
വണ്ടിപ്പെരിയാര്‍ രാജമുടിയില്‍ കാട്ടാനക്കൂട്ടം ഏലം കൃഷി നശിപ്പിച്ചു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ രാജമുടി ജനവാസ മേഖലയില്‍ ഞായറാഴ്ച രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം ഏക്കര്‍ കണക്കിന് ഏലം കൃഷി നശിപ്പിച്ചു. പ്രകൃതിക്ഷോഭത്തില്‍ കൃഷികള്‍ നശിക്കുന്ന സാഹചര്യത്തിലാണ് വന്യമൃഗ ശല്യവും രൂക്ഷമാകുന്നത്. രാജമുടി പുതുവല്‍ സ്വദേശി ചന്ദനം എന്ന കര്‍ഷകന്റെ വീടിന്റെ മുറ്റത്തുവരെ എത്തിയ കാട്ടാന തൊട്ടടുത്ത താമസക്കാരായ അയ്യാവ്, അയ്യപ്പന്‍, സെല്‍വരാജ്  എന്നീ കര്‍ഷകരുടെ കൃഷിയിടത്തിലെ മുന്നൂറോളം ഏലച്ചെടികളും നശിപ്പിച്ചു. തുടര്‍ന്ന് വനം വകുപ്പില്‍ വിവരം അറിയിച്ചതനുസരിച്ച് ഇവര്‍ സ്ഥലത്തെത്തിയെങ്കിലും കാട്ടാനകള്‍ വനാതിര്‍ത്തിയിലേയ്ക്ക് മാറിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഈ മേഖലയില്‍ കാട്ടാന എത്തുന്നുണ്ടെങ്കിലും ഇവയെ  തുരത്താനുള്ള യാതൊരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ സോളാര്‍ ഫെന്‍സിങ് വേലികള്‍  ഉള്‍പ്പെടെ നിര്‍മിക്കണമെന്നാണ് ഇവരുടെ ആവശ്യവും. അല്ലാത്തപക്ഷം  പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തി ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow