കമ്പത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് കുഴിത്തൊളു സ്വദേശി മരിച്ചു
കമ്പത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് കുഴിത്തൊളു സ്വദേശി മരിച്ചു
ഇടുക്കി: തിരുവോണത്തിനായി കമ്പത്തുനിന്ന് പച്ചക്കറി വാങ്ങി മടങ്ങിയ മധ്യവയസ്‌കന്‍ ലോറി ഇടിച്ച് മരിച്ചു. കമ്പംമെട്ട് കുഴിത്തോളു ആഞ്ഞിലിമൂട്ടില്‍ ജോണ്‍ ഫിലിപ്പ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെയാണ് അപകടം. കമ്പംമെട്ട് അടിവാരത്തുള്ള ബൈപ്പാസ് റോഡിലേക്ക് കയറുന്നതിനിടെ ജോണ്‍ ഫിലിപ്പ് സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇദ്ദേഹത്തെ കമ്പം ഗവ. ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സകള്‍ നല്‍കിയശേഷം തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം. കമ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?