അടിമാലി ലക്ഷംവീട് നിവാസികളുടെ സമരം മൂന്നാം ദിവസത്തിലേയ്ക്ക് 

അടിമാലി ലക്ഷംവീട് നിവാസികളുടെ സമരം മൂന്നാം ദിവസത്തിലേയ്ക്ക് 

Jun 27, 2026 - 16:44
 0
അടിമാലി ലക്ഷംവീട് നിവാസികളുടെ സമരം മൂന്നാം ദിവസത്തിലേയ്ക്ക് 
This is the title of the web page

ഇടുക്കി: അടിമാലി ലക്ഷംവീട് നിവാസികളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേയ്ക്ക്. വീട് നഷ്ടപ്പെട്ട ഇവരെ വാടക വീട്ടിലേക്ക് മാറ്റിയെങ്കിലും വാടക കുടിശികയായതോടെയാണ്  സ്വന്തമായൊരു വീട് വേണമെന്ന ആവശ്യവുമായി മുമ്പോട്ട് വന്നത്. വെള്ളിയാഴ്ച അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയും എഫ് രാജ എംഎല്‍എയും സമര പന്തലില്‍ എത്തിയിരുന്നു. പുനരധിവാസം സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുറച്ച് സമയമെടുക്കുമെന്ന് എം പി പറഞ്ഞു.  എട്ടുമാസം മുമ്പാണ് അടിമാലി ലക്ഷംവീട്ടിന് സമീപം മണ്ണിടിഞ്ഞ് നിരവധി കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടത്. ഇതോടെ ഇവരെ വാടക വീട്ടിലേക്ക് ജില്ലാ ഭരണകൂടം  മാറ്റി താമസിപ്പിച്ചു. എന്നാല്‍ വാടക കൃത്യസമയത്ത് കിട്ടാതെ വന്നതോടെ മൂന്നുമാസം മുമ്പ് ഇവര്‍ റോഡ് നിര്‍മാണ കമ്പനിയുടെ യാഡിന് മുന്‍വശത്തായി സമരം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കുടിശിക വന്ന മുഴുവന്‍ വാടകയും നല്‍കി വീണ്ടും വാടകവീട്ടിലേക്ക് തന്നെ ഇവരെ തിരിച്ചയച്ചു. പിന്നീടും വാടക കുടിശിക മുടങ്ങിയതോടെയാണ്  സ്വന്തമായൊരു വീട് വേണമെന്ന് ആവശ്യവുമായി ഇവര്‍ രംഗത്തെത്തിയത്.  പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow