കാഞ്ചിയാറിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം മുടങ്ങി: യുഡിഎഫ് പ്രതിഷേധത്തിന്
കാഞ്ചിയാറിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം മുടങ്ങി: യുഡിഎഫ് പ്രതിഷേധത്തിന്

ഇടുക്കി : കാഞ്ചിയാര്‍ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം മുടങ്ങി. 2018ല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും അഞ്ചുവര്‍ഷമായിട്ടും അടിത്തറ പോലും പൂര്‍ത്തിയായിട്ടില്ല. പഞ്ചായത്തിലെ ഭൂഭവന രഹിതരായ 44 കുടുംബങ്ങള്‍ക്കായി വെങ്ങാലൂര്‍ക്കടയിലാണ് സ്ഥലം കണ്ടെത്തി നാല് നിലകളുള്ള ഫ്‌ളാറ്റ് നിര്‍മാണം തുടങ്ങിയത്.
ഗുണഭോക്തൃ പട്ടികയിലുള്ള പലരും ഇപ്പോഴും വാടക വീടുകളിലാണ് കഴിയുന്നത്. സ്വന്തമായി വീടുപോലുമില്ലാതെ നിരവധി കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്. ഗുണഭോക്താക്കളോട് വീണ്ടും അപേക്ഷ നല്‍കാന്‍ പറയുന്നത് വിരോധാഭാസമാണെന്നും കാഞ്ചിയാര്‍ പഞ്ചായത്തിലെ യു ഡി എഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് പഞ്ചായത്ത് അംഗങ്ങളായ ജോമോന്‍ തെക്കേല്‍, ഷാജി വേലംപറമ്പില്‍, റോയി എവറസ്റ്റ്, സന്ധ്യ ജയന്‍, ഷിജി സിബി, ലിനു ജോസ് എന്നിവര്‍ പറഞ്ഞു.
What's Your Reaction?






