മൂന്നാറിൽ ഒഴിപ്പിക്കൽ പുനരാരംഭിച്ചു: പ്രതിഷേധവുമായി നാട്ടുകാർ
മൂന്നാറിൽ ഒഴിപ്പിക്കൽ പുനരാരംഭിച്ചു: പ്രതിഷേധവുമായി നാട്ടുകാർ

ഇടുക്കി : മൂന്നാർ ചിന്നക്കനാലിൽ വീണ്ടും ഒഴിപ്പിക്കൽ നടപടി. സിങ്കുകണ്ടത്തെ 12 പേരുടെ കൈവശമുള്ള ഭൂമിയാണ് ഒഴിപ്പിക്കുന്നത് . മുൻപ് നോട്ടീസ് നൽകിയ ഭൂമി ഏറ്റെടുക്കുന്നതിനായി ബോർഡ് സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ദൗത്യ സംഘം ആരംഭിച്ചത്. നിലവിൽ ഈ കുടുംബങ്ങൾ സിങ്കുകണ്ടത്ത് റിലെ സമരം നടത്തി വരികയായിരുന്നു.
നടപടികൾക്കായി എത്തിയ സംഘത്തിന് ഗതാഗത തടസം സൃഷ്ടിച്ച് നാട്ടുകാർ റോഡിൽ മരം മുറിച്ചിട്ടു. പ്രതിഷേധം കണക്കിലെടുത്തു സബ് കളക്ടർ അരുൺ എസ്. നായർ പോലീസ് അകമ്പടിയോടെയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. അതെ സമയം വൻകിട കയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി
What's Your Reaction?






