ഇരട്ടയാര്‍ പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

ഇരട്ടയാര്‍ പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

Feb 13, 2025 - 20:33
Feb 14, 2025 - 00:39
 0
ഇരട്ടയാര്‍ പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: മാലിന്യമുക്ത നവകേരളം ക്യാമ്പിയിന്റെ ഭാഗമായി ഇരട്ടയാര്‍ പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യഷനായി. ഇരട്ടയാര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച  സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഇരട്ടയാര്‍ പഞ്ചായത്തിലെ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ മാലിന്യശേഖരണത്തിലും സംസ്‌കരണത്തിലും രാജ്യത്തിനു മാതൃകയാണെന്ന് പരാമര്‍ശിച്ചിരുന്നു. ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ് ഇരട്ടയാറിന്റെ ഈ നേട്ടത്തിനു കാരണം. ഈ പഞ്ചായത്തിലെ 5030 വീടുകളില്‍നിന്നും 40 സ്ഥാപനങ്ങളില്‍ നിന്നുമാണ് ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ മാലിന്യശേഖരണം നടത്തുന്നത്. ഓരോ മാസവും നാലര മുതല്‍ ആറുടണ്‍ വരെ പ്ലാ സ്റ്റിക് മാലിന്യം ശേഖരിക്കുന്നു. കൂടാതെ, ആറുമാസം കൂടുമ്പോള്‍ തുണി, ചില്ല്, ഇ- മാലിന്യം. ചെരിപ്പ്, ബാഗ് തുടങ്ങിയവയും ശേഖരിക്കുന്നുണ്ട്. 26 ഹരിതകര്‍സേനാംഗങ്ങളുടെ നേതൃത്വത്തിലാണു മാത്യകാപരമായ പ്രവര്‍ത്തനം നടക്കുന്നത്. പഞ്ചായത്തിലെ പൊതുവഴികളെല്ലാം തെളിച്ചു വൃത്തിയാക്കുന്നതിന് പൊതുഇടങ്ങളെല്ലാം മാലിന്യമുക്തമാക്കുന്നതിനും സാമൂഹിക ബോധവല്‍ക്കരണവുമാണ് ക്യാമ്പയിന്‍കൊണ്ട് ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് രജനി സജി, പഞ്ചായത്തംഗങ്ങളായ ജിന്‍സണ്‍ വര്‍ക്കി,ജോസ് തച്ചാപറമ്പില്‍, സോണിയ മാത്യു,രതീഷ് എസ് ആലേപുരക്കല്‍ സെക്രട്ടറി ധനേഷ് ബി., സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സനില ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow