മൂന്നാറില്‍ പടയപ്പയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്
മൂന്നാറില്‍ പടയപ്പയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

ഇടുക്കി: മൂന്നാറില്‍ പടയപ്പയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. തൃശൂര്‍ സ്വദേശി ഡില്‍ജയ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി മൂന്നാര്‍ വകുവരൈ എസ്റ്റേറ്റിനു സമീപത്താണ് ആക്രമണമുണ്ടായത്. ഡില്‍ജയും മകനും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ പടയപ്പ പാഞ്ഞടുക്കുകയായിരുന്നു. ഡില്‍ജയുടെ മകന്‍ ഓടി രക്ഷപ്പെട്ടു. വനം വകുപ്പിന്റെ ആംബുലന്‍സില്‍ മൂന്നാറില്‍ എത്തിച്ച് പ്രാഥമീക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേയ്ക്ക് മാറ്റി. ജോലി സംബന്ധമായി മറയൂരിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം
What's Your Reaction?






