എല്‍ഡിഎഫ് സേനാപതി പഞ്ചായത്ത് കമ്മിറ്റിയുടെ വികസന വിളംബര ജാഥ തുടങ്ങി
എല്‍ഡിഎഫ് സേനാപതി പഞ്ചായത്ത് കമ്മിറ്റിയുടെ വികസന വിളംബര ജാഥ തുടങ്ങി
ഇടുക്കി: എല്‍ഡിഎഫ് സേനാപതി പഞ്ചായത്ത് കമ്മിറ്റി വികസന വിളംബര ജാഥ തുടങ്ങി. സേനാപതി ടൗണില്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം ജോയി കിഴക്കേപ്പറമ്പില്‍ ഉദ്ഘാടനംചെയ്തു. 5 വര്‍ഷം സംസ്ഥാന സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും നടപ്പാക്കിയ വികസന പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളെ അറിയിക്കാനാണ് പരിപാടി. പി എ ജോണി ജാഥ ക്യാപ്റ്റനും ആന്റോ തോമസ് വൈസ് ക്യാപറ്റനും സണ്ണി ചെറുകുന്നത്ത് മാനേജരുമാണ്. വി എന്‍ മോഹനന്‍, തിലോത്തമ സോമന്‍, ആലീസ് സുരേന്ദ്രന്‍, കെ പി സുരേന്ദ്രന്‍, അരുണ്‍ അശോകന്‍, സി ജെ ചാക്കോ, പി പി എല്‍ദോസ് തുടങ്ങിയവര്‍ സംസാരിച്ചു. വട്ടപ്പാറ, ഒട്ടാത്തി, മുക്കുടി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ജാഥ മാങ്ങാത്തൊട്ടിയില്‍ സമാപിക്കും. സമാപന സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി യു ജോയി ഉദ്ഘാടനം ചെയ്യും.
What's Your Reaction?

