അതിദാരിദ്ര്യമുക്ത ജില്ലയായി ഇടുക്കി: മന്ത്രി എം ബി രാജേഷ് പ്രഖ്യാപനം നടത്തി
അതിദാരിദ്ര്യമുക്ത ജില്ലയായി ഇടുക്കി: മന്ത്രി എം ബി രാജേഷ് പ്രഖ്യാപനം നടത്തി
ഇടുക്കി: ഇടുക്കിയെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ചെറുതോണിയില്‍ വികസന സദസ്സുകളുടെ സംസ്ഥാനതല സമാപന സമ്മേളന വേദിയില്‍ മന്ത്രി എം ബി രാജേഷ് പ്രഖ്യാപനം നടത്തി. വാഴത്തോപ്പ് പഞ്ചായത്തിന്റെ വികസന സദസും ജില്ലാതല വികസന സദസും ഇതോടൊപ്പം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ അധ്യക്ഷനായി. ചടങ്ങില്‍ വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വികസന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജി സത്യന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസാ ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

