ഇടുക്കി: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ നിയമനം നടത്തും. അണക്കര ഗവ.ഹൈസ്‌കൂളില്‍ എല്‍പിഎസ്ടി (തമിഴ് മീഡിയം), യുപിഎസ്ടി (മലയാളം മീഡിയം), യുപിഎസ്ടി ജൂനിയര്‍ ലാംഗ്വേജ് - ഹിന്ദി, എച്ച്എസ്ടി (സോഷ്യല്‍ സയന്‍സ് - തമിഴ് മീഡിയം), എച്ച്എസ്ടി (ഇംഗ്ലിഷ്) അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം 29ന് നടക്കും. എല്‍പിഎസ്ടി, യുപിഎസ്ടി തസ്തികകളിലേക്ക് രാവിലെ 10.30നും എച്ച്എസ്ടി തസ്തികകളിലേക്ക് ഉച്ചകഴിഞ്ഞ് 2.30നുമാണ് കൂടിക്കാഴ്ച നടത്തുക. നെടുങ്കണ്ടം തേര്‍ഡ്ക്യാമ്പ് ഗവ. എല്‍പി സ്‌കൂളില്‍ എല്‍പിഎസ്ടി (മലയാളം) ജൂനിയര്‍ ലാംഗ്വേജ് (അറബിക്) തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. അഭിമുഖം 29ന് 10ന്. ഏലപ്പാറ ചെമ്മണ്ണ് ഗവ. ഹൈസ്‌കൂളില്‍ എല്‍പി (തമിഴ്), യുപി (മലയാളം), എച്ച്എസ് (ഇംഗ്ലിഷ്) വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. 30ന് രാവിലെ 10നാണ് അഭിമുഖം. അടിമാലി ഗവ. ഹൈസ്‌കൂളില്‍ എല്‍പിഎസ്ടി, കായിക, ചിത്രകലാ അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം 30ന് രാവിലെ 11ന് നടക്കും. മൂന്നാര്‍ തോക്കുപാറ ഗവ. യുപി സ്‌കൂളില്‍ യുപി വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികയില്‍ 30ന് രാവിലെ 11ന് അഭിമുഖം നടക്കും. മൂന്നാര്‍ പഴത്തോട്ടം ഗവ. എല്‍പി സ്‌കൂളില്‍ തമിഴ് വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം നാളെ 11ന്. മൂന്നാര്‍ കല്ലാര്‍ ഗവ. യുപി സ്‌കൂളില്‍ ഒഴിവുള്ള ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തും. അഭിമുഖം 31ന് രാവിലെ 11ന്. വട്ടവട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ് വിഭാഗത്തില്‍ എച്ച്എസ്ടി തമിഴ്, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ സയന്‍സ് തമിഴ്, സോഷ്യല്‍ സയന്‍സ് തമിഴ്, ഹിന്ദി, യുപിഎസ്ടി തമിഴ് തസ്തികയിലേക്കുള്ള അധ്യാപക നിയമന കൂടിക്കാഴ്ച 31ന് രാവിലെ 10ന് നടക്കും.