കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് നവീകരണം ബുധനാഴ്ച തുടങ്ങും
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് നവീകരണം ബുധനാഴ്ച തുടങ്ങും

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായി പറഞ്ഞു. ബസ് കയറുകയും ഇറങ്ങുകയും ചെയ്യുന്നയിടങ്ങളില്‍ നെയിംബോര്‍ഡ് സ്ഥാപിക്കും. ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്ത് ഹെവി വെഹിക്കിള്‍ സ്റ്റോപ്പറുകളും സ്ഥാപിക്കും. സ്റ്റാന്‍ഡ് ടെര്‍മിനല്‍ പെയിന്റ് ചെയ്ത് ചോര്‍ച്ച പരിഹരിക്കും. 60 ലക്ഷം രൂപ നവീകരണത്തിനായി വകയിരുത്തിയിട്ടുണ്ടെന്നും സിബി പാറപ്പായി അറിയിച്ചു.
What's Your Reaction?






