എസ്എന്‍ഡിപി യോഗം വെട്ടിക്കുഴക്കവല സഹോദരന്‍ അയ്യപ്പന്‍ കുടുംബയോഗം ശാന്തിയാത്ര നടത്തി
എസ്എന്‍ഡിപി യോഗം വെട്ടിക്കുഴക്കവല സഹോദരന്‍ അയ്യപ്പന്‍ കുടുംബയോഗം ശാന്തിയാത്ര നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന വെട്ടിക്കുഴക്കവല സഹോദരന്‍ അയ്യപ്പന്‍ കുടുംബയോഗ ത്തില്‍ ശാന്തിയാത്രയും ദിവ്യജ്യോതി പ്രയാണവും നടത്തി. ശാഖായോഗം സെക്രട്ടറി അഖില്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൊച്ചുതോവാള ശാഖ ശ്രീനാരായണമഹാദേവ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലാണ് ശാന്തിയാത്ര നടത്തിയത്. രോഗദുരിതങ്ങള്‍ മാറാനും ലോകസമാധാനത്തിനും പുതുതലമുറയെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെയുമാണ് ശോഭായാത്ര നടത്തുന്നത്. ക്ഷേത്രം മേല്‍ശാന്തി നിശാന്ത് ശാന്തി, ശാഖ വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തില്‍, യൂണിയന്‍ കമ്മിറ്റിയംഗം പി ജി സുധാകരന്‍, കുടുംബയോഗം ചെയര്‍മാന്‍ ടി ബി രാജു, കണ്‍വീനര്‍ പി പി വിജയന്‍, വൈസ് ചെയര്‍മാന്‍ പൊന്നമ്മ പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






