ആനയിറങ്കല്‍ ഡാം തുറന്നു: പന്നിയാര്‍ പുഴയോരത്ത് ജാഗ്രത നിര്‍ദേശം
ആനയിറങ്കല്‍ ഡാം തുറന്നു: പന്നിയാര്‍ പുഴയോരത്ത് ജാഗ്രത നിര്‍ദേശം

ഇടുക്കി: പന്നിയാര്‍ ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ ആനയിറങ്കല്‍ ഡാം തുറന്നു. സാധാരണയായി വേനല്‍ കാലത്താണ് അണക്കെട്ട് തുറക്കുന്നത്. പൊന്‍മുടി അണകെട്ടിലെ ജലനിരപ്പ് താഴുന്നതോടെ, ആനയിറങ്കലില്‍ നിന്നും വെള്ളം എത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഡാമിന്റെ റിവര്‍ സ്യുയിസ് ഘട്ടം ഘട്ടമായി ഉയര്‍ത്തി 11.57 ക്യുമെക്സ് വെള്ളമാണ് പന്നിയാറിലൂടെ ഒഴുക്കുന്നത്. ദിവസേന ഒരു എംസിഎം എന്ന തോതില്‍ 45 ദിവസത്തോളം വെള്ളം പുറത്തേക്ക് ഒഴുക്കും. വേനല്‍കാലത്ത് പൂര്‍ണ്ണമായും അണകെട്ടില്‍ നിന്നൂം വെള്ളം പുറത്തേക്ക് ഒഴുക്കും. പന്നിയാര്‍ പുഴയിലൂടെ വെള്ളം ഒഴുകുന്നതിനാല്‍ പൂപ്പാറ, രാജകുമാരി, രാജാക്കാട് മേഖലകളില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
What's Your Reaction?






