കഞ്ഞിക്കുഴി ചുരുളിപ്പതാലില്‍ വീണ്ടും കാട്ടാന ആക്രമണം: വീട് തകര്‍ത്തു
കഞ്ഞിക്കുഴി ചുരുളിപ്പതാലില്‍ വീണ്ടും കാട്ടാന ആക്രമണം: വീട് തകര്‍ത്തു
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളിപ്പതാലില്‍ കാട്ടാന വീട് തകര്‍ത്തു. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ തെങ്ങുംപള്ളില്‍ രാജേഷിന്റെ വീട് പൂര്‍ണമായി തകര്‍ന്നു. വീടിന്റെ മേല്‍ക്കൂരയും ഭിത്തികളും ഉള്‍പ്പെടെ നിലംപൊത്തി. വീട്ടുപകരണങ്ങളും നശിച്ചു. കഴിഞ്ഞ 12ന് ചുരുളിപ്പതാല്‍ ഇടത്തട്ടില്‍ 2 വീടുകള്‍ കാട്ടാന നശിപ്പിച്ചിരുന്നു. ഇതിന്റെ തൊട്ടടുത്തുള്ള രാജേഷിന്റെ വീടാണ് ശനിയാഴ്ച നശിപ്പിച്ചത്. രാജേഷ് ഉള്‍പ്പെടെ മൂന്നുകുടുംബങ്ങളെ പഞ്ചായത്ത് മാറ്റി പാര്‍പ്പിച്ചിരുന്നു.
കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോയിമോന്‍ സണ്ണി, പഞ്ചായത്തംഗം ജാന്‍സി സ്റ്റീഫന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
What's Your Reaction?