വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മരിയാപുരം പഞ്ചായത്ത് അനുമോദിച്ചു    

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മരിയാപുരം പഞ്ചായത്ത് അനുമോദിച്ചു    

Jun 28, 2026 - 15:28
 0
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മരിയാപുരം പഞ്ചായത്ത് അനുമോദിച്ചു     
This is the title of the web page

ഇടുക്കി: എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും മറ്റ് മേഖലകളില്‍ മികവു പുലര്‍ത്തിയ പ്രധാന വ്യക്തികളെയും മരിയാപുരം പഞ്ചായത്ത് അനുമോദിച്ചു. എംഎല്‍എ റോയി കെ പൗലോസ് ഉദ്ഘാടനംചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലും തൊഴില്‍ മേഖലയിലും സംഭവിച്ച ക്രമക്കേടുകളാണ് പഠിച്ചിറങ്ങുന്ന യുവാക്കളെ പുറംനാടുകളിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത് എന്നും പിഎസ്‌സിയില്‍ പോലും വിശ്വാസ്യത നഷ്ടപ്പെട്ടതായും അവയെല്ലാം തിരികെ കൊണ്ടുവന്ന് മൂല്ല്യാധിഷ്ടിത  വിദ്യാഭ്യാസ രീതി പുതിയ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് നേടിയ ജോസ് സെബാസ്റ്റ്യന്‍, 42 തവണ രക്തദാനം നടത്തിയ ബോബി ഈരൂരിക്കല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ബിജു മാത്യു എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിമ്മി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ജോണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശ്രീലാല്‍, മിനി ജോണി, ജോളി ജോയി, സെക്രട്ടറി സന്ദീപ് സുകുമാരന്‍, ബ്ലോക്ക്, പഞ്ചായത്തംഗങ്ങള്‍, ജോസ് അങ്ങാടിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow