മണ്ഡലകാലത്ത് അയ്യപ്പന്‍മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ജില്ലയില്‍ 410 പൊലീസുകാര്‍
മണ്ഡലകാലത്ത് അയ്യപ്പന്‍മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ജില്ലയില്‍ 410 പൊലീസുകാര്‍
ഇടുക്കി: മണ്ഡലകാലത്ത് ജില്ലയില്‍ തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി 410 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു. വണ്ടിപ്പെരിയാറില്‍ നടന്ന പൊലീസുകാരുടെ ആലോചന യോഗത്തുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2 ഡിവൈഎസ്പി, 11 എസ്എച്ച്ഒമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്പംമെട്ട്, കുമളി, സത്രം, പുല്ലുമേട്, പീരുമേട്, പെരുവന്താനം എന്നിങ്ങനെ ആറ് സെക്ടറുകളായി തിരിച്ചാണ് സുരക്ഷ. ഭക്തരോട് മാന്യമായി പെരുമാറണമെന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മലയോര മേഖലയിലെ വഴികള്‍ പരിചയമില്ലാത്തതിനാല്‍ തമിഴ്‌നാട് എംവിഡിയോട് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ അയ്യപ്പഭക്തരുമായെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കുട്ടികാനത്ത് ചുക്ക് കാപ്പി നല്‍കും. മകരവിളക്ക് ദിവസം 1200 ഓളം പൊലീസ് സേനാംഗങ്ങളും സുരക്ഷ ഒരുക്കങ്ങള്‍ക്കായി ഉണ്ടാകും. വണ്ടിപ്പെരിയാറില്‍ നടന്ന പരിപാടിയില്‍ ഡിവൈഎസ്പിമാരായ വിശാല്‍ ജോണ്‍സണ്‍, ടിഎ യുനുസ് എന്നിവരും പങ്കെടുത്തു.
What's Your Reaction?

