വ്യവസായിയെ കബളിപ്പിച്ച് 8 ലക്ഷം രൂപ തട്ടിയ കേസില്‍ 2 പേര്‍ പിടിയില്‍
വ്യവസായിയെ കബളിപ്പിച്ച് 8 ലക്ഷം രൂപ തട്ടിയ കേസില്‍ 2 പേര്‍ പിടിയില്‍

ഇടുക്കി: ഒന്നരക്കോടി രൂപയ്ക്ക് റിസോര്‍ട്ട് വാങ്ങി നല്‍കാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് വ്യവസായിയെ വിളിച്ചുവരുത്തി പണം കൈക്കലാക്കി കടന്നുകളഞ്ഞ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആനച്ചാല്‍ മന്നാക്കുടി സ്വദേശികളായ പാറയ്ക്കല്‍ ഷിഹാബ്(41), പിണങ്ങോട്ടില്‍ ഷിബു(39) എന്നിവരാണ് പിടിയിലായത്. ദുബായ് യില്‍ ബിസിനസ് നടത്തുന്ന കൊല്ലം സ്വദേശി മനു ബാഹുലേയനാണ് തട്ടിപ്പിനിരയായത്. മനുവിന്റെ ഉടമസ്ഥതയില്‍ കോവില്‍ക്കടവിലുള്ള റിസോര്‍ട്ടില്‍ വച്ചാണ് ഷിഹാബുമായി പരിചയപ്പെടുന്നത്. മറയൂരില്‍ സിഎസ്‌ഐ പള്ളിയുടെ കീഴിലുള്ള റിസോര്‍ട്ട് ഒന്നരകോടി രൂപയ്ക്ക് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചു. ഇതിനായി മനുവിനെ പള്ളിവാസലിലുള്ള സിഎസ്‌ഐ പള്ളിയിലേക്ക് ഷിഹാബ് വിളിച്ചുവരുത്തി. പള്ളി പ്രസിഡന്റാണെന്ന വ്യാജേന ഷിബുവിനെ മനുവിന് പരിചയപ്പെടുത്തി. പള്ളിയിലേക്ക് പോകുന്നതിനിടെ മനുവിന്റെ കൈയില്‍ നിന്ന് ഇവര്‍ പണം മോഷ്ടിച്ച് സമീപത്തെ തേയിലത്തോട്ടത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മനു മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി.
ഒളിവിലായിരുന്ന ഇരുവരെയും ശനിയാഴ്ച രാവിലെ ഉദുമല്‍പ്പെട്ടില്‍നിന്നാണ് പിടികൂടിയത്. പ്രതികള്‍ കൈവശം സൂക്ഷിച്ചിരുന്ന 39,000 രൂപയും ഇവരുടെ വീട്ടില്‍ നിന്ന് 4 ലക്ഷം രൂപയും കണ്ടെടുത്തു.
ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ്, മൂന്നാര്‍ ഡിവൈഎസ്പി അലക്‌സ് ബേബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?






