സി ആര്‍ മുരളിക്ക് യാത്രയയപ്പ് നല്‍കി
സി ആര്‍ മുരളിക്ക് യാത്രയയപ്പ് നല്‍കി

ഇടുക്കി: സര്‍വീസില്‍ നിന്ന് വിരമിച്ച കെഎസ്ആര്‍ടിസി ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ സി ആര്‍ മുരളിയ്ക്ക് കട്ടപ്പന ഡിപ്പോയില്‍ യാത്രയയപ്പ് നല്‍കി. കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ഐ സലിം അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് വിനോദ്, സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, ഏരിയ കമ്മിറ്റിയംഗം ടോമി ജോര്‍ജ്, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ബി സുരേഷ്, ട്രഷറര്‍ പി കെ ഷെഫീഖ്, കട്ടപ്പന എസ്ഐ എബി ജോര്‍ജ്, കട്ടപ്പന എടിഒ എസ് രമേശ്, അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി പി എം മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






