മലങ്കര അണക്കെട്ടില്‍ നിന്ന് കനാലുകളിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി
മലങ്കര അണക്കെട്ടില്‍ നിന്ന് കനാലുകളിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി

ഇടുക്കി: കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് മലങ്കര അണക്കെട്ടില്‍ നിന്ന് കനാലുകളിലൂടെ വെള്ളം ഒഴുക്കിത്തുടങ്ങി. കനാലിലൂടെ വെള്ളം ഒഴുക്കുന്നതിനായി വെള്ളിയാഴ്ച രാവിലെ മുതല്‍ മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഒന്നര മാസമായി ജലനിരപ്പ് 36 മീറ്ററായി ക്രമീകരിച്ചിരുന്നു. എന്നാല്‍ 2 കനാലുകളിലൂടെ വെള്ളം കടത്തിവിടാന്‍ കഴിയാത്തതിനാല്‍ ചില പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. തുടര്‍ന്നാണ് ജലനിരപ്പുയര്‍ത്തി വെള്ളം ഒഴുക്കാന്‍ തീരുമാനിച്ചത്. ഇതിനായി അണക്കെട്ടിലെ 6 ഷട്ടറുകളും പൂര്‍ണമായും താഴ്ത്തിയിട്ടുണ്ട്.
What's Your Reaction?






