ഇടുക്കി: സേവനത്തില്‍നിന്ന് വിരമിക്കുന്ന മേരികുളം സെന്റ് മേരീസ് യുപി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ജോസഫ് മാത്യുവിന് മാനേജ്‌മെന്റും പിടിഎയും യാത്രയയപ്പ് നല്‍കി. സ്‌കൂളിന്റെ വികസനത്തിലും പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവിനും ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചു. 2018 മെയിലാണ് പ്രഥമാധ്യാപകനായി ചുമതലയേറ്റത്. വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകളും കായികക്ഷമതയും വളര്‍ത്താന്‍ അധ്യാപകര്‍, പിടിഎ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. യോഗത്തില്‍ പിടിഎ പ്രസിഡന്റ് ബിജുമോന്‍ ജേക്കബ് സംസാരിച്ചു.